പനമറ്റം: ദേശീയവായനശാല ഏർപ്പെടുത്തിയ കേരളത്തിലെ മികച്ച സ്‌കൂൾ,കോളജ് മാഗസിനുകൾക്കുള്ള കടമ്മനിട്ട, വി.രമേഷ് ചന്ദ്രൻ പുരസ്‌കാരം കോഴിക്കോട് മെഡിക്കൽ കോളജിനുംചങ്ങനാശേരി എസ്.ബി കോളജിനും ലഭിച്ചു. 2019 , 2020, 2021 വർഷങ്ങളിലെ മാഗസിനുകളാണ് പരിഗണിച്ചത്. 8ന് ഉച്ചകഴിഞ്ഞ് 3ന് ദേശീയ വായനശാലയിൽ നടക്കുന്ന വി.ബാലചന്ദ്രൻ അനുസ്മരണ ചടങ്ങിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പുരസ്‌കാരങ്ങൾ സമ്മാനിക്കും.