നെത്തല്ലൂർ: നെത്തല്ലൂർ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവവും പൊങ്കാലയും ഇന്ന് നടക്കും. രാവിലെ 4.30ന് പള്ളിയുണർത്തൽ, 5ന് അഭിഷേകം, 6ന് ഗണപതിഹോമം, 7ന് എതൃത്തപൂജ, 8.30ന് പൊങ്കാല ആരംഭം, 9.30ന് കളഭാഭിഷേകം, പൊങ്കാല നിവേദ്യം, 10ന് ദേവീ വാഹനമായ സിംഹവാഹന പ്രതിഷ്ഠ നിറമാല, 10.30ന് ഉച്ചപൂജ, അന്നദാനം, വൈകിട്ട് 6.30ന് കാഴ്ചശ്രീബലി, പഞ്ചാരിമേളം, 7.30ന് വിശേഷാൽ ദീപാരാധന, 7.45ന് അത്താഴപൂജ, 8ന് വിളക്കിനെഴുന്നള്ളിപ്പ്.