ഏറ്റുമാനൂർ: സപ്ലൈകോയുടെ ഗോഡൗൺ കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. നഗരത്തിലും മറ്റും അലഞ്ഞുതിരിഞ്ഞു നടക്കുന്ന കൃഷ്ണൻകുട്ടി എന്നയാളാണ് അറസ്റ്റിലായത്. ചങ്ങനാശേരിയിൽ നിന്നുമാണ് ഏറ്റുമാനൂർ പോലീസ് ഇയാളെ പിടികൂടിയത്.പൊതുഅവധി ദിവസമായ തിങ്കളാഴ്ച രാത്രിയിലായിരുന്നു മോഷണം. 2000 രൂപ വിലമതിക്കുന്ന ഭക്ഷ്യ എണ്ണയും, മേശ വലിപ്പിൽ നിന്നും 400 രൂപയുമാണ് മോഷണം പോയത്. പ്രതിയുടെ ചിത്രം സിസിടിവിയിൽ പതിഞ്ഞിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.