തിരുവാർപ്പ് : ദേശാഭിമാനി ടി.കെ.മാധവൻ ചരമ വാർഷികാചരണത്തിന്റെ ഭാഗമായി ടി.കെ.മാധവൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ട്രസ്റ്റ്പഠന കേന്ദ്രത്തിൽ നടന്ന അനുസ്മരണ യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. ബിന്നു ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് എ.എം. ബൈജുഅദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ സുമേഷ് കാഞ്ഞിരം, എം.എസ്. സുമോദ്, എം.എൻ. ശരത്ചന്ദ്രൻ, വി.എൻ. ഉണ്ണി എന്നിവർ പ്രസംഗിച്ചു.