puzhaa

മുണ്ടക്കയം. പ്രളയത്തിൽ വന്നടിഞ്ഞ ചെളിയും എക്കലും നീക്കംചെയ്ത് നദികളെയും തോടുകളെയും വീണ്ടെടുക്കാം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പുനർജനി പദ്ധതി പ്രകാരം അഴുതാ നദിയിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കോരുത്തോട് പഞ്ചായത്തും പെരുവന്താനം പഞ്ചായത്തും മൈനർ ഇറിഗേഷൻ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കോരുത്തോട് അഴുതാ നദിയിൽ നടന്ന ചടങ്ങ് പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോമിനാ സജി ഉദ്ഘാടനം ചെയ്തു. കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ വിനോദ് അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റുമാരായ സി.സി തോമസ്, ചാക്കോ വർഗീസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.