പാലാ: സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളിൽ നാളെ ഷഷ്ഠിപൂജ നടക്കും.
ശ്രീനാരായണ ഗുരുദേവ തൃക്കൈകളാൽ പ്രതിഷ്ഠിതമായ ഇടപ്പാടി ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രത്തിൽ നാളെ രാവിലെ 6ന് മഹാഗണപതിഹോമം, 9ന് നവകലശപൂജ, 10ന് കാര്യസിദ്ധി പൂജ, തുടർന്ന് കലശാഭിഷേകം, മഹാഗുരുപൂജ, വിശേഷാൽ ഷഷ്ഠിപൂജ, പ്രസാദവിതരണം. മേൽശാന്തി വൈക്കം സനീഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും.
കൊണ്ടാട് ശ്രീസുബ്രഹ്മണ്യ ഗുരുദേവക്ഷേത്രത്തിൽ ഷഷ്ഠിപൂജ നാളെ നടക്കും. രാവിലെ 5.30 ന് നടതുറക്കൽ, നിർമ്മാല്യദർശനം, 6ന് ഗണപതിഹോമം, വിശേഷാൽ പൂജകൾ, വഴിപാടുകൾ. 9 ന് കലശം, കലശപൂജ, കലശാഭിഷേകം, 10.30 ന് ഷഷ്ഠിപൂജ, പ്രസാദ വിതരണം, 12.30 ന് അമൃതഭോജനം. വിവരങ്ങൾക്ക് ദേവസ്വം സെക്രട്ടറി, ഫോൺ: 6282174725.