വെള്ളിലാപ്പിള്ളി: സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി മൂന്ന് ദിവസത്തെ അവധിക്കാല ക്യാമ്പ് റിഥം 2022ന് നാളെ തുടക്കമാകും. ക്യാമ്പിൽ നിരവധിപേർ കുട്ടികൾക്ക് ക്ലാസെടുക്കുമെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്‌സി സെബാസ്റ്റ്യൻ അറിയിച്ചു. നാളെ വൈകിട്ട് 4.30ന് ബാലമാന്ത്രികൻ മജീഷ്യൻ കണ്ണൻമോൻ റിഥം 2022 ന് തിരിതെളിക്കും.

സ്‌കൂൾ മാനേജർ റവ. ഡോ. ജോർജ്ജ് വർഗീസ് ഞാറക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് മുഖ്യാതിഥിയായി പങ്കെടുക്കും. രാമപുരം എ.ഇ.ഒ. കെ.കെ. ജോസഫ്, ബി.ആർ.സി. കോഓർഡിനേറ്റർ വി.എസ്. സാജൻ, സിസ്റ്റർ റോസ് സെബാസ്റ്റ്യൻ, സിസ്റ്റർ മേഴ്‌സി, ജോബി തുടങ്ങിയവർ പ്രസംഗിക്കും.