പാലാ: സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റിന്റെയും വിമുക്തി മിഷന്റെയും സഹകരണത്തോടെയുള്ള പാലാ സബ്ഡിവിഷൻ ലഹരിവിരുദ്ധ സന്ദേശ ഫുട്‌ബോൾ മത്സരത്തിൽ ഇടമറ്റം കെ.റ്റി.ജെ.എം. ഹൈസ്‌കൂളിനെ തോൽപ്പിച്ച് കിടങ്ങൂർ സെന്റ് മേരീസ് ഹൈസ്‌കൂൾ ജില്ലാതല വിജയികളായി.
വിജയികൾക്ക് പാലാ ഡിവൈ.എസ്.പി. ഷാജു ജോസ് സമ്മാനങ്ങൾ വിതരണം ചെയ്തു. പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ, ദ്രോണാചാര്യ കെ.പി തോമസ് മാഷ്, സി.ഐമാരായ കെ.പി ടോംസൺ, അജേഷ് കുമാർ, കെ.ആർ. ബിജു, ഈരാറ്റുപേട്ട എസ്.ഐ വി.വി. വിഷ്ണു, എസ്.പി.സി ജില്ലാ അഡീഷണൽ നോഡൽ ഓഫീസർ എസ്.ഐ ജയകുമാർ, എസ്.പി.സി പാലാ സബ്ഡിവിഷൻ നോഡൽ ഓഫീസർ എ.എസ്.ഐ ആർ.സുരേഷ് കുമാർ, ഈരാറ്റുപേട്ട ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ എ.എസ്.ഐ ബിനോയ് തോമസ്, ജോൺസൺ ജോസഫ്, നന്ദകുമാർ, സിന്ധു എസ്. നായർ തുടങ്ങിയവർ പ്രസംഗിച്ചു.