കോട്ടയം: നഗരത്തിൽ രണ്ടിടത്ത് തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് കളകട്രേറ്റിലെ ട്രാൻസ്‌ഫോമറിന് ചേർന്നുള്ള കേബിളിനാണ് തീപിടിച്ചത്. വൈകുന്നേരം മൂലേടത്ത് വൈദ്യുതി പോസ്റ്റിൽ ചുറ്റിയിരുന്ന കേബിളിൽ ഷോർട്ട് സർക്യൂട്ടായി തീപിടിച്ചു. രണ്ടിടങ്ങളിലും കോട്ടയം അഗ്നിശമനസേനാംഗങ്ങളെത്തി തീയണച്ചു. കോട്ടയം അഗ്നിശമനസേന ഗ്രേഡ് എ.എസ്.ടി.ഒ പ്രസേന്ദ്രൻ നേതൃത്വം നൽകി.