കോട്ടയം : കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം തിരഞ്ഞെടുപ്പുകൾ ഈ മാസം 20 നകം പൂർത്തീകരിക്കും. ഇത് സംബന്ധിച്ച് ചേർന്ന നിയോജകമണ്ഡലം പ്രസിഡന്റുമാരുടെ യോഗം ചെയർമാൻ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് മീഡിയ കോർഡിനേറ്റർ വിജി എം തോമസ്, ജില്ലാ ജനറൽസെക്രട്ടറി ജോസഫ് ചാമക്കാല, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ഫിലിപ്പ് കുഴികുളം, ഏ.എം മാത്യു ആനിത്തോട്ടത്തിൽ, പി.എം.മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.