പാലാ: മീനച്ചിൽ ഫൈൻ ആർട്‌സ് സൊസൈറ്റി സിൽവർ ജൂബിലി ആഘോഷിക്കാൻ ഒരുങ്ങുന്നു. കലാസ്വാദകരുടെ ഒരു കുടുംബ കൂട്ടായ്മയാണ് മീനച്ചിൽ ഫൈൻ ആർട്‌സ് സൊസൈറ്റി. കൊവിഡിനെ തുടർന്ന് പ്രവർത്തനം നിർത്തിവച്ച ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ 28ാമത് വർഷത്തെ പരിപാടികളുടെ ഉദ്ഘാടനം ഇന്ന് പാലാ മുനിസിപ്പൽ ടൗൺഹാളിൽ മാണി സി. കാപ്പൻ എം.എൽ.എ നിർവഹിക്കുമെന്ന് ഭാരവാഹികളായ ജോർജ്ജ് കുളങ്ങര, ബെന്നി മൈലാടൂർ, കെ.കെ രാജൻ, അഡ്വ.രാജേഷ് പല്ലാട്ട്, സോമശേഖരൻ തച്ചേട്ട്, ഷിബു തെക്കേമറ്റം, ബൈജു കൊല്ലംപറമ്പിൽ, ബേബി വലിയകുന്നത്ത്, കെ.ആർ. സൂരജ് പാലാ എന്നിവർ അറിയിച്ചു. ഇന്ന് വൈകിട്ട് 6ന് കായംകുളം കെ.പി.എ.സിയുടെ നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകമാണ് അവതരിപ്പിക്കുന്നത്. സമ്മേളനത്തിൽ മീനച്ചിൽ ഫൈൻ ആർട്‌സ് സൊസൈറ്റി പ്രസിഡന്റ് ജോർജ്ജ് കുളങ്ങര അദ്ധ്യക്ഷത വഹിക്കും. തുടർന്ന് എല്ലാ മാസവും സൊസൈറ്റി ടൗൺഹാളിൽ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.