
കോട്ടയം. സ്‌നേഹവീട് കലാസാംസ്‌കാരിക സമിതിയുടെ ജില്ലാസമ്മേളനവും അവാർഡ് ദാനവും പുസ്തകപ്രകാശനവും 8ന് ഉച്ചകഴിഞ്ഞ് 2ന് കോട്ടയം സുവർണ്ണ ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനവും ആദരിക്കലും നടത്തും. പുന്നത്തുറ മോഹനൻ നായർ അദ്ധ്യക്ഷത വഹിക്കും. നവജീവൻ ട്രസ്റ്റ് ചെയർമാൻ പി.യു.തോമസ് ആദരവ് ഏറ്റുവാങ്ങും. പുരസ്‌കാര വിതരണോദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് പുസ്തക പ്രകാശനം നടത്തും. ഫാ.ഗീവർഗീസ് ബ്ലാഹേത്ത് സമ്മാനദാനം നടത്തും. ഇ.എസ് ബിജു, സി.കെ സുധീഷ്, കെ.കെ തേവൻ, സുജാത് ബാബു, പ്രൊഫ.എൻ രഘുദേവ് എന്നിവർ പങ്കെടുക്കും.