കോട്ടയം: പൊതുപ്രവർത്തകരിൽ ഏറെ പ്രിയങ്കരനായിരുന്ന എൻ.എസ്.ഹരിചന്ദ്രന്റെ ഓർമ്മയ്ക്കായി 'ഹരിചന്ദനമെന്ന പേരിൽ കൂട്ടുകാർ ഇന്ന് വൈകിട്ട് ആറിന് കോട്ടയം പബ്ലിക് ലൈബ്രറി അങ്കണത്തിൽ ഒത്തുചേരും. കോട്ടയം ഡി.സി.സി. ജനറൽ സെക്രട്ടറിയും മുൻ നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷനുമായിരുന്ന ഹരിചന്ദ്രൻ വിശാലമായ സൗഹൃത്തിന് ഉടമയായിരുന്നു. ഹരിചന്ദ്രന്റെ കൂട്ടുകാർ എന്ന പേരിൽ രൂപീകരിച്ച വാട്‌സ്അപ്പ് ഗ്രൂപ്പാണ് സംഘാടകർ. ആറു മണിമുതൽ ഹരിചന്ദ്രനുമായി ചിലവഴിച്ച നിമിഷങ്ങൾ കൂട്ടുകാർ പങ്കുവെയ്ക്കും. ഇതോടൊപ്പം ഹരി ഇഷ്ടപ്പെട്ടിരുന്ന പഴയ പാട്ടുകൾ കോർത്തിണക്കിയ സംഗീതനിശ അരങ്ങേറും. ഹരിചന്ദ്രന്റെ ഓർമ്മയ്ക്കായി ഹരി പഠിച്ച ഗവ:മോഡൽ സ്‌കൂളിനും വിദ്യാർത്ഥികൾക്കമുള്ള വിവിധ സഹായപദ്ധതികളുടെ പ്രഖ്യാപനവും നടക്കും.