
ചങ്ങനാശേരി. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.ജോസി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. ജനകീയ സമിതി ജില്ലാ കമ്മിറ്റി മാടപ്പള്ളിയിലെ സമരപന്തലിൽ എ.ഐ.ഡി.എസ്.ഒ.സ്ട്രീറ്റ് ബാങ്ക് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ട്രീറ്റ് ബാങ്ക് സംഘം കെ.റെയിൽവിരുദ്ധ ഗാനങ്ങൾ ആലപിച്ചു. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. വി.ജെ.ലാലി, മിനി കെ.ഫിലിപ്പ്, മാത്തുകുട്ടി പ്ലാത്താനം, സൈനാ തോമസ്, ജോമി ജോസഫ്, ബാബു കുരീത്ര, മുരുകേഷ് നടയ്ക്കൽ, ഡി.സുരേഷ്, സി.രമേശ്, ജോസഫ്, ജിതിൻരാജ്, മീനാക്ഷി ആർ, അനന്തഗോപൻ എന്നിവർ പങ്കെടുത്തു.