ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാന്റിലെ ശൗചാലയത്തിന് പൂട്ടുവീണു

ഏറ്റുമാനൂർ: കെ.എസ്.ആർ.ടി.സി സ്റ്റാന്റിലെത്തിയാൽ ശങ്ക തീർക്കാമെന്ന് ചിന്തിച്ച് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് ..... ആശങ്കയാവും ഫലം. ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാന്റിലെ ശൗചാലയത്തിന് താഴുവീണ നിലയിലാണ്. ഏറ്റുമാനൂരെത്തി ശങ്ക തീർത്തിട്ട് യാത്ര തുടരാമെന്ന് കരുതുന്ന യാത്രക്കാർക്ക് അടുത്ത സ്റ്റാന്റ് വരെ സഹന യാത്ര ചെയ്യേണ്ട അവസ്ഥ.
ജോസ് കെ.മാണി എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിലാണ് കാര്യാലയവും കാത്തിരിപ്പ് സൗകര്യവും ശൗചാലയവും സജ്ജീകരിച്ചിരിക്കുന്നത്. ശൗചാലയത്തിൽ ജലത്തിന്റെ ലഭ്യത ഉൾപ്പെടെ പ്രശ്നമാണ്. ശൗചാലയ നടത്തിപ്പിന് കരാറെടുക്കാനാളില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത് ശൗചലയങ്ങൾ അശാസ്ത്രീയമായാണ് കെട്ടിടത്തിൽ സജ്ജീകരിച്ചിരിക്കുന്നതെന്നും ചൂണ്ടികാണിക്കപ്പെടുന്നു.