bags

കോട്ടയം.സ്റ്റുഡന്റ്‌സ് മാർക്കറ്റ് സഹകരണ വിപണിയുടെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. സ്‌കൂൾ ബാഗുകൾ, കുടകൾ, ടിഫിൻബോക്‌സ്, റെയിൻകോട്ട് എന്നിവ മുതൽ നോട്ട് ബുക്കും പേനയും വരെ മിതമായ വിലയ്ക്ക് സ്റ്റോറുകളിൽ നിന്ന് വാങ്ങാം. 33 സംഘങ്ങളിലും പത്ത് ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും സ്റ്റുഡന്റ്‌സ് മാർക്കറ്റ് പ്രവർത്തിക്കും. കുമാരനല്ലൂർ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 75 വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുന്ന 1400 രൂപ വിലവരുന്ന പഠന കിറ്റ് വിതരണോദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ആദ്യ വില്പന നിർവ്വഹിച്ചു.