പൊൻകുന്നം: കവിയും വാഗ്മിയും ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്ന വി ബാലചന്ദ്രന്റെ സ്മരണാർത്ഥം പനമറ്റം ദേശീയ വായനശാല ഏർപ്പെടുത്തിയിട്ടുള്ള വി.ബാലചന്ദ്രൻ പുരസ്‌കാരം പി.മധുവിന്. പതിനായിരം രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്ന പുരസ്‌കാരം

8ന് ഉച്ചകഴിഞ്ഞ് 3ന് ദേശീയവായനശാലാ ഹാളിൽ നടക്കുന്ന വി. ബാലന്ദ്രൻ അനുസ്മരണ സമ്മേളനത്തിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് സമ്മാനിക്കും. ഡോ. അജയ് ശേഖർ അനുസ്മരണ പ്രഭാഷണം നടത്തും. ബി.ഇ.എഫ്.ഐ കേരള ജോയിന്റ് സെക്രട്ടറി കെ.പി. ഷാ,
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി .പി. രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിക്കും. കവിയും സാംസ്‌കാരിക പ്രവർത്തകനുമായ പി മധു പൊൻകുന്നം സ്വദേശിയാണ്. തപാൽ വകുപ്പ് ജീവനക്കാരനായിരുന്നു. കവിവഴി, ഓർമ്മക്കുന്ന്, അമ്പ്, സ്വപ്‌നപ്പൂ, അമ്മച്ചിപ്പാട്ടുകൾ, പുലിവേഷം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ:എ.ആർ. മീന. മക്കൾ :അവനി എം,പരേതനായ അഭയൻ.