കറുകച്ചാൽ: കങ്ങഴ പത്തനാട് പടിഞ്ഞാറേമന ഭദ്ര വിളക്ക് കർമ്മസ്ഥാനത്തെ ഉത്സവവും പൂമൂടലും ഭദ്ര വിളക്കമ്മയുടെ മഹാ മാന്ത്രികവിളക്ക് ദർശനവും 9 മുതൽ 11 വരെ നടക്കും. 9ന് വൈകിട്ട് ബിംബശുദ്ധികലശത്തോടെ ചടങ്ങുകൾ ആരംഭിക്കും. പ്രധാന ദിനമായ 10ന് വൈകിട്ട് 7ന് അത്ഭുത മാന്ത്രിക വിളക് ദർശനം. സമ്മേളനം ഗവ.ചീഫ് വിപ്പ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. മാന്ത്രിക വിളക്കിലെ ആദ്യ കുങ്കുമം പന്തളം കൊട്ടാരം പ്രതിനിധി മൂലം തിരുനാൾ ശങ്കരവർമ്മ ഏറ്റുവാങ്ങും. ആദ്യതാംബൂല സമർപ്പണം പ്രൊഫ. നെടുങ്കുന്നം രഘുദേവ് നിർവഹിക്കും. സ്വാമി ശിവസ്വരൂപാനന്ദ, തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ കൺവീനർ പ്രസാദ് കുഴിക്കാല, സിനി ആർട്ടിസ്റ്റ് രജ്ജിത്ത് മേനോൻ, കങ്ങഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. മാത്യു ആനിത്തോട്ടം, വാർഡ് മെമ്പർ സി.വി തോമസ്‌കുട്ടി, വി.ജി പ്രദീഷ് തുടങ്ങിയവർ പങ്കെടുക്കും. വിവിധ അഭയ മന്ദിരങ്ങൾക്കുള്ള ധനസഹായ വിതരണവും ചടങ്ങിൽ ചീഫ് വിപ്പ് നിർവഹിക്കും. നിഷ സ്‌നേഹക്കൂട് ആദ്യ സഹായം ഏറ്റുവാങ്ങും. പള്ളിവാൾ എഴുന്നള്ളിപ്പ് ഘോഷയാത്ര ക്ഷേത്ര പരിസരത്തായി പരിമിതപ്പെടുത്തുമെന്ന് കർമ്മസ്ഥാനം ആചാര്യൻ മധുദേവാനന്ദ പറഞ്ഞു. ഇതിനു ചിലവാകുന്ന തുക വിവിധ അഭയ മന്ദിരങ്ങളിലേക്ക് സഹായമായി നൽകുമെന്ന് ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റർ അജിത്ത്കുമാർ വെളിയം, സെക്രട്ടറി പ്രസാദ് പാമ്പാടി, കമ്മറ്റിയംഗം ഉണ്ണി പത്തനാട് എന്നിവർ അറിയിച്ചു.