കറുകച്ചാൽ : നെത്തല്ലൂർ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാലയും നടന്നു. തന്ത്രി പറമ്പൂരില്ലത്ത് നാരായണൻ നീലകണ്ഠൻ ഭട്ടതിരിപ്പാട്, മേൽശാന്തി ഗണരാജൻ നമ്പൂതിരി തുടങ്ങിയവർ നേതൃത്വം നൽകി. ദേവീ വാഹനമായ സിംഹ വാഹന പ്രതിഷ്ഠയും, കളഭാഭിഷേകവും നടന്നു. ക്ഷേത്ര മതിൽ കെട്ടിനുള്ളിൽ നടന്ന പൊങ്കാലയിൽ നിരവധി ഭക്തർ പങ്കെടുത്തു. സിനിമാ താരം ശ്രീലതാ നമ്പൂതിരി അടക്കം പൊങ്കാല സമർപ്പിച്ചു.