കറുകച്ചാൽ: മർച്ചന്റ്‌സ് അസോസിയേഷൻ കങ്ങഴ യൂണിറ്റ് പണികഴിച്ച വ്യാപാരഭവൻ മന്ദിരം വ്യാപാരി വ്യവസായി ഏകോപനസമിതി ജനറൽ സെക്രട്ടറി രാജു അപ്‌സര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം ചീഫ് വിപ്പ് എൻ.ജയരാജും, ഓഡിറ്റോറിയം ജില്ലാ പ്രസിഡന്റ് എം.കെ.തോമസുകുട്ടിയും ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എം.പി.മുഖ്യാതിഥിയായിരുന്നു. കങ്ങഴ പുതൂർപ്പള്ളി ഇമാം ഷെഫീഖ് മന്നാനി അനുഗ്രഹപ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് രാജൻ തോപ്പിൽ പ്രതിഭകളെ ആദരിച്ചു. ചികിത്സാസഹായ വിതരണം ബ്ലോക്ക് പ്രസിഡന്റ് മകേഷ് കെ.മണിയും, വിദ്യാഭ്യാസ അവാർഡ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംലാബീഗവും നിർവഹിച്ചു. എം.ബി.വേണഗോപാൽ, എ.എച്ച്.ഷിയാസ്, ഷെറിൽ സലീം, സി.ജി.ജ്യോതിരാജ്, നാസർ കങ്ങഴ, ഐ.ജി.ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.