കോട്ടയം : കുടയംപടി നവജ്യോതി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പെൻഷൻ പദ്ധതി ഉദ്ഘാടനവും വാട്ടർ ഫിൽറ്റർ വിതരണവും മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കോട്ടയം മെഡിക്കൽ കോളേജ് ഓങ്കോളജി വകുപ്പ് മേധാവി ഡോ. രാമകൃഷ്ണൻ വാട്ടർ ഫിൽറ്റർ ഏറ്റുവാങ്ങി. പെൻഷൻ വിതരണം ട്രസ്റ്റ് ഡയറക്ടർ ബിനോയ് മണി നിർവഹിച്ചു. ട്രസ്റ്റ് വൈസ് പ്രസിഡന്റ് സോജിമോൻ തുരുത്തി, ആശ തൃപ്പൂണിത്തുറ, ഷാജിമോൻ, ജയിംസ് മാത്യു, ഷൈനിമോൾ എന്നിവർ പങ്കെടുത്തു.