മുണ്ടക്കയം : എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയനും യൂത്ത്മൂവ്മെന്റും സംയുക്തമായി നടത്തിയ സമ്മർ ക്രിക്കറ്റ് ടൂർണമെന്റിൽ കാഞ്ഞിരപ്പള്ളി ശാഖാ കിരീടം ചൂടി. വിജയികൾക്ക് കാഷ് അവാർഡും എവർറോളിംഗ് ട്രോഫിയും വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി, സെക്രട്ടറി അഡ്വ. പി. ജീരാജ്, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ എം.വി ശ്രീകാന്ത്, കൺവീനർ കെ.ടി.വിനോദ് പാലപ്ര, ജോ.കൺവീനർ ബിനു നെടിയോരം, കമ്മിറ്റി അംഗങ്ങളായ വിശ്വാസ് മുകുളം, പ്രിൻസ് മടുക്ക, കാഞ്ഞിരപ്പള്ളി ശാഖാ പ്രസിഡന്റ് വി.ആർ.പ്രദീപ്, വൈസ് പ്രസിഡന്റ് പി.എം.മണി, സെക്രട്ടറി ജി.സുനിൽകുമാർ, കമ്മിറ്റി അംഗങ്ങളായ സുമേഷ് വേലിതാനത്തു കുന്നേൽ, സജിമോൻ ചവരയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.