കുമരകം : നസ്രത്ത് 9ാം വാർഡിലെ നാനൂറിൽ നടപ്പാലം നിർമ്മാണം പുർത്തിയായി. ഇരുചക്ര വാഹനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന തരത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. പാലത്തിന് സമീപത്തുള്ള പാടശേഖരങ്ങളിലെ കർഷകരും കർഷക തൊഴിലാളികളും പ്രദേശവാസികളും അടക്കം നിരവധി ആളുകളുടെ ചിരകാല സ്വപ്നമാണ് യാഥാർത്ഥ്യമായത്. നേരത്തെ കുമരകം പഞ്ചായത്തിന്റ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 350000 ലക്ഷം രൂപ അനുവദിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ നിർമ്മാണം മുടങ്ങിയ അവസ്ഥയിൽ ആയിരുന്നു. പഞ്ചായത്തംഗം പി.കെ.സേതുവിന്റ ഇടപെടലിനെ തുടർന്നാണ് തടസങ്ങൾ നീക്കി പദ്ധതി പൂർത്തിയാക്കിയത്.