കയ്യൂർ : മലയോര മേഖലയുടെ വികസനത്തിന് തദ്ദേശസ്ഥാപനങ്ങൾക്ക് നിർണായകമായ പങ്കാണുള്ളതെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത്‌ മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച 8 ലക്ഷം രൂപ ഉപയോഗിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്തിയ ഭരണങ്ങാനം പഞ്ചായത്തിലെ കയ്യൂർ - നരിമുക്ക് റോഡ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ആനന്ദ് ചെറുവള്ളി, ലാലി സണ്ണി, പഞ്ചായത്ത് മെമ്പർമാരായ സോബി സേവ്യർ, ജോസുകുട്ടി അമ്പലമറ്റം ,ജെസി ജോസ് ,മ ജു പാട്ടത്തിൽ, തോമസ് കോനൂർ, സിബി വറവുങ്കൽ, ബേബി പാമ്പാറ, തോമസ് പുതുപ്പറമ്പിൽപിൽ , അജി, ബിനു പാമ്പാറ, സിബി നരിക്കുഴി, ജോജോ അടയ്ക്കാപ്പാറ,സക്കറിയാസ് ഐപ്പൻ പറമ്പി കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.