കാഞ്ഞിരപ്പള്ളി : കടവനാൽകടവ് പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നതിനാൽ 45 ദിവസത്തേയ്ക്ക് കൂടി പാലം പൂർണമായും അടച്ചിടുമെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. കഴിഞ്ഞ ഒക്‌ടോബറിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ പാലത്തിന്റെ സ്പാൻ തെന്നിമാറി കേടുപാട് സംഭവിച്ചതിനാൽ ഗതാഗതം തടസപ്പെട്ട് കിടക്കുകയായിരുന്നു. ഖലാസികളുടെയും ഹൈഡ്രോളിക് സംവിധാനത്തിന്റെയും സഹായത്തോടെ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നവീകരണമാണ് നടക്കുന്നത്. 64.3 ലക്ഷം രൂപ ചെലവിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ. പാലം പൂർണമായും അടച്ചിടുന്ന കാലയളവിൽ പാലത്തിലൂടെ കാൽനടയാത്രയും അനുവദിക്കില്ല.