എലിക്കുളം : പൈക ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ മേടപ്പുരമഹോത്സവം നാളെ തുടങ്ങും.11ന് സമാപിക്കും. നാളെ രാവിലെ 6 ന് ആചാര്യവരണം , 8 ന് പുരാണപാരായണം.വൈകിട്ട് 5 ന് ദേവിയുടെ എഴുന്നള്ളത്ത്, താലപ്പൊലി ഘോഷയാത്ര,നിറമാല സമർപ്പണം തുടർന്ന് ദീപാരാധന.7.30ന് മെഗാഷോ ചിരിമഴ.9ന് രാവിലെ 9ന് ആയില്യംപൂജ,സർവ്വൈശ്വര്യപൂജ,നിറമാല സമർപ്പണം.രാത്രി 7ന് ഭജൻസ് ഈശ്വരനാമഘോഷം. .10ന് രാവിലെ 8 ന് പുരാണപാരായണം, 9 ന് പൊങ്കാല,11 ന് പൊങ്കാലനിവേദ്യം.1 ന് മഹാപ്രസാദമൂട്ട്. രാത്രി 7.30 ന് നത്തനത്യങ്ങൾ.11ന് രാവിലെ 8ന് പുരാണപാരായണം, 8.30 ന്കുംഭകുട ഘോഷയാത്ര, 10.30ന് എതിരേൽപ്പ്, 11.30 ന് പൂരക്കാഴ്ച. വൈകിട്ട് 5 ന് ഗരുഡൻപറവ,തെയ്യം, 5.30 ന് താലപ്പൊലി പുറപ്പാട്, ആശുപത്രി ജംഗ്ഷനിൽ പൂരക്കാഴ്ചകൾ,ഭദ്രകാളീനൃത്തം. 6 ന് ദേശതാലപ്പൊലി. 6.30 ന് ആശുപത്രിജംഗ്ഷനിൽ സമൂഹപ്പറ, 8 ന് താലപ്പൊലി ക്ഷേത്രസന്നിധിയിൽ. 8.45 ന് മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്‌സിന്റെ ഗാനമേള.