മൂന്നിലവ് : എസ്.എൻ.ഡി.പി യോഗം മൂന്നിലവ് ശാഖ വനിതാസംഘത്തിന്റെ സംയുക്ത വാർഷികം നാളെ രാവിലെ 10 ന് ശാഖാ ഹാളിൽ നടക്കും. മീനച്ചിൽ യൂണിയൻ വനിതാസംഘം ചെയർപേഴ്‌സൺ മീനർവ മോഹനന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം യൂണിയൻ കൺവീനർ സോളി ഷാജി ഉദ്ഘാടനം ചെയ്യും. റിപ്പോർട്ടും, കണക്കും സെക്രട്ടറി ലളിത ബാബു അവതരിപ്പിക്കും, ശാഖാ പ്രസിഡന്റ് ഗോപി തൂങ്ങുപാല നിരപ്പേൽ മുഖ്യപ്രഭാഷണം നടത്തും. ശാഖയുടെ സ്ഥാപക പ്രസിഡന്റ് കെ.പി.രവീന്ദ്രൻ, എം.ആർ സതീഷ് മുട്ടത്തിൽ എന്നിവരെ യോഗത്തിൽ ആദരിക്കും. ശാഖാ സെക്രട്ടറി എ.കെ.വിനോദ്, വൈസ് പ്രസിഡന്റ് എം.ആർ.സോമൻ , കെ.പി.രവീന്ദ്രൻ, അംബിക സോമൻ, ശാരദഭവനപ്പൻ, പൊന്നമ്മ ഗോപി, ഷൈലജ രാജു, ലൈല രാജൻ, ദീപാ മോഹൻദാസ്, റൂബി ഗോപി എന്നിവർ പ്രസംഗിക്കും. വനിതാസംഘം പ്രസിഡന്റ് കുഞ്ഞുമോൾ വിനോദ് സ്വാഗതവും, ഉഷ അനിൽ നന്ദിയും പറയും.

വയൽവാരം കുടുംബയോഗം
പാലാ : എസ്.എൻ.ഡി.പി യോഗം 1011 നമ്പർ മേവട ശാഖയുടെ കീഴിലുള്ള വയൽവാരം കുടുംബയോഗത്തിന്റെ 61-ാമത് കുടുംബയോഗം ശ്രീനിവാസൻ കൊക്കോപുറത്ത് മുത്തോലിയുടെ വസതിയിൽ നാളെ 2 ന് നടക്കും. ചെയർമാൻ മനോജ് വെള്ളിയേപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം ശാഖാ പ്രസിഡന്റ് ഡോ.പ്രഭാകരൻ കുമ്പുങ്കൽ ഉദ്ഘാടനം ചെയ്യും. ശാഖാ സെക്രട്ടറി മോഹനൻ മഠത്തിൽ, കൺവീനർ സുജാത കോട്ടരുകിൽ, രക്ഷാധികാരി വിജയൻ കളപ്പുരത്താഴെ, വൈസ് ചെയർമാൻ രഞ്ജിത്ത് രാജു മനത്താനത്ത്,ഗിരിജാ മോഹനൻ, ശുഭ വേണു, എന്നിവർ സംസാരിക്കും.