
ചങ്ങനാശേരി. സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി. സെക്രട്ടറി അഡ്വ.പി.എസ്.രഘുറാം പറഞ്ഞു. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റി മാടപ്പള്ളി റീത്തുപള്ളി ജംഗ്ഷനിൽ തുടങ്ങിയ സമരപന്തലിൽ പനച്ചിക്കാട് പഞ്ചായത്തിലെ പ്രവർത്തകർ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. വി.ജെ.ലാലി, അൽത്താഫ് ഹസൻ, അനീഷ് തെങ്ങണ, ഡി.സുരേഷ്, മനോജ് വർഗീസ്, എ.ജി. അജയകുമാർ, എം.കെ. ഷഹസാദ്, മനോജ് മാത്യു, ജുബിൻ കൊല്ലാട്, എ.റ്റി. വർഗീസ്, സാജൻ കൊരണ്ടിത്തറ എന്നിവർ പങ്കെടുത്തു.