പിഴക് : പിഴക് ജയ് ഹിന്ദ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ യോഗ പരിശീലന ക്ലാസ് ആരംഭിച്ചു. ലൈബ്രറി പ്രസിഡന്റ് ഷിലു കൊടൂർ അദ്ധ്യക്ഷത വഹിച്ചു. യോഗ ക്ലബിന്റെ ഉദ്ഘാടനം കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു നിർവഹിച്ചു. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയ് ഫ്രാൻസിസ് മുഖ്യാതിഥിയായിരുന്നു. കടനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.തങ്കച്ചൻ വഞ്ചിക്കച്ചാലിൽ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രേറിയൻ വി.ഡി.ജോസഫ്, കമ്മിറ്റി അംഗം ജിജു ജോസഫ് , രൂപിൻ കാവാലം, കെ.എ.രഘുനാഥൻ ,യോഗ ട്രെയിനർ സിജി മരുതോലി എന്നിവർപ്രസംഗിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7നാണ് ക്ലാസുകൾ ആരംഭിക്കുന്നത്. വിദ്യാർത്ഥികൾ, വനിതകൾ എന്നിവർക്ക് പ്രത്യക ക്ലാസുകളുണ്ട്.