
കോട്ടയം. നഴ്‌സസ് വാരാഘോഷത്തിന് സ്‌കൂൾ ഒഫ് നഴ്‌സിംഗ് അങ്കണത്തിൽ ജില്ലാ നഴ്‌സിംഗ് ഓഫീസർ പി.എസ്.ശ്രീദേവി പതാക ഉയർത്തി. നഴ്‌സിംഗ് ട്യൂട്ടർ ലത സുകുമാരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമ്മേളനം മെഡിക്കൽ കോളേജ് ചീഫ് നഴ്‌സിംഗ് ഓഫീസർ വി.ആർ സുജാത ഉദ്ഘാടനം ചെയ്തു. എം.സി.എച്ച് ഓഫീസർ ടി.കെ ഇന്ദിരാമ്മ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ. ആർ.ബിന്ദുകുമാരി മുഖ്യപ്രഭാഷണം നടത്തി. കാരിത്താസ് നഴ്‌സിംഗ് പ്രൊഫസർ സ്മിതപോൾ സന്ദേശം നൽകി. സ്‌കൂൾ ഓഫ് നഴ്‌സിംഗ് പ്രിൻസിപ്പൽ ബി.ഷൈല സ്വാഗതവും ജില്ലാ ഡി.പി.എച്ച്.എൻ കെ.എസ് വിജയമ്മാൾ നന്ദിയും പറഞ്ഞു.