ഇത്തിത്താനം: എസ്.എൻ.ഡി.പി യോഗം 1519 നമ്പർ ഇത്തിത്താനം ശാഖയുടെ 58-ാമത് വാർഷിക പൊതുയോഗം 8 ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് ശാഖാ ഹാളിൽ നടക്കും. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് കെ.കെ ചെല്ലപ്പൻ കായലോടി സ്വാഗതവും, വൈസ് പ്രസിഡന്റ് പി.ജെ മനോഹരൻ നന്ദിയും പറയും.