ചിങ്ങവനം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റ് വാർഷിക സമ്മേളനം നടന്നു. ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. ജി.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ജിന്റു കുര്യൻ എന്നിവർ പങ്കെടുത്തു. പ്രസിഡന്റായി പ്രവീൺ ദിവാകരൻ, ജനറൽ സെക്രട്ടറിയായി ജിമ്മി തോമസ് കൊച്ചുപറമ്പിൽ, ട്രഷററായി ജേക്കബ് കുരുവിള ഒറ്റതൈയ്ക്കൽ, വൈസ് പ്രസിഡന്റുമാരായി റെജി സി.എബ്രഹാം ചിറത്തലാട്ട്, പി.ആർ വിനോദ്, ജോയിന്റ് സെക്രട്ടറിമാരായി ടി.എൻ ശ്രീനി, പി.എസ് പ്രകാശ്, ജില്ലാ കൗൺസിൽ അംഗങ്ങളായി ജി.കണ്ണൻ, അനീറ്റ് പുന്നൂസ് എന്നിവരെ തിരഞ്ഞെടുത്തു.