ഏറ്റുമാനൂർ : കേരള കോൺഗ്രസ് (ബി) ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റി യോഗം ജില്ലാ പ്രസിഡന്റ് സാജൻ ആലക്കളം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സനോജ് സോമൻ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ മുൻസിപ്പാലിറ്റി 35-ാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തനങ്ങൾ നടത്താനും, പ്രവർത്തക യോഗം വിളിക്കാനും തീരുമാനിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ദീപു ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ശശിധരൻ, മുരളി തകിടിയിൽ, ആദർശ് രമേശൻ, സുനിൽ വള്ളപ്പുര, ജലീൽ, ജിബിൻ എന്നിവർ പങ്കെടുത്തു.