കോട്ടയം : ജനതാദൾ യുണൈറ്റഡ് ജില്ലാ കൺവൻഷൻ 8 ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് ഏറ്റുമാനൂർ നാഷണൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് സുധീർ ജി.കൊല്ലറ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ബിജു കൈപ്പാറേടൻ അദ്ധ്യക്ഷത വഹിക്കും. കൺവൻഷനിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാനും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മാന്നാനം സുരേഷ് അറിയിച്ചു.