
ചങ്ങനാശേരി. ഗജവീരനെ വിറ്റുകൊണ്ട് ചങ്ങനാശേരി ചന്തയുടെ ഉദ്ഘാടനം നിർവ്വഹിച്ച തിരുവിതാംകൂർ രാജ്യത്തിന്റെ ദളവയായ വേലുത്തമ്പിയുടെ ജന്മദിനാചരണം നടത്തി. ചങ്ങനാശേരി ബോട്ടുജെട്ടിക്ക് സമീപമുള്ള അഞ്ചുവിളക്കിനു സമീപമാണ് ചങ്ങനാശേരി വേലുത്തമ്പി ദളവ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ 257ാം ജന്മദിന അനുസ്മരണം നടത്തിയത്. സമ്മേളനത്തിൽ ജി.ശ്രീകുമാർ കുറിച്ചി അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ പി.ആർ വിഷ്ണുദാസ്, ഹരികൃഷ്ണൻ, മണികണ്ഠൻ, സുഭാഷ് ഏനച്ചിറ, സാജൻ, മുരളി പെരുന്ന, ദീപു പെരുന്ന, രതീഷ് പറാൽ എന്നിവർ പങ്കെടുത്തു. വേലുത്തമ്പി ദളവയുടെ ചിത്രത്തിന് മുന്നിൽ സ്മാരക സമിതി പ്രവർത്തകർ പുഷ്പാർച്ചനയും നടത്തി.