ചങ്ങനാശേരി : സർക്കാർ വാർഷികാഘോഷത്തിന്റെ ഭാഗമായി ഗവ.ആയുർവേദ ആശുപത്രിയിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ബെന്നി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ എത്സമ്മ ജോബ്, കുഞ്ഞുമോൾ സാബു, കൗൺസിലർമാരായ അരുൺ മോഹൻ, മുരുകൻ, എച്ച്.എം.സി മെമ്പർ ജോയിച്ചൻ പീലിയാനിക്കൽ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ.പി.ജി ഗീതാദേവി, സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ഷേർളി ദിവാനി, അജിത് കുമാർ എന്നിവർ പങ്കെടുത്തു.