കടുത്തുരുത്തി: എസ്.എൻ.ഡി.പി യോഗം 123 -ാം നമ്പർ കടുത്തുരുത്തി ഗുരുദേവ ക്ഷേത്രത്തിലെ 12-മത് പ്രതിഷ്ഠ പൂയംദിന ഉത്സവത്തിന് തുടക്കമായി. പറവൂർ രാകേഷ് തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. നീന പള്ളിക്കര ആൻഡ് പാർട്ടിയുടെ കഥപ്രസംഗം കഥ ശ്രീനാരായണ ഗുരുദേവൻ. താലപ്പൊലി,രഥഘോഷയാത്ര,ചെണ്ടമേളം, കാളിനൃത്തം ശ്രീശക്തി കലാരൂപം പാലക്കാട്, പ്രഭാഷണം തങ്കമ്മ മോഹനൻ ഓംങ്കരേശ്വരം ക്ഷേത്രം ഉല്ലല, മഹാഗണപതിഹോമം, യുവ തുള്ളൽ പുരസ്‌കാര ജേതാവ് ശ്രീവത്സവം പ്രഭുൽകുമാർ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, ഗുരുഭക്തരുടെ വക മഹാപ്രസാദമൂട്ട് എന്നിവ നടക്കുമെന്ന് പ്രസിഡന്റ് എ.പി വിജയപ്പൻ, വൈസ് പ്രസിഡന്റ് എ.ഷാജിമോൻ, സെക്രട്ടറി ഇൻ ചാർജ് എൻ.കെ മോഹൻദാസ് എന്നിവർ അറിയിച്ചു.