
ചങ്ങനാശേരി. സംസ്ഥാന സർക്കാർ ജീവനക്കാരുടെ 3 ഗഡു ക്ഷാമബത്തയും ലീവ് സറണ്ടറും അനിശ്ചിതമായി നിഷേധിക്കുന്നത് നീതികേടാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ. മാത്യു പറഞ്ഞു. ചങ്ങനാശേരി റവന്യു ടവറിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സതീഷ് ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി സോജോ തോമസ്, അഷ്റഫ് പറപ്പള്ളി, അഷ്റഫ് ഇറിവേരി, വിജയകുമാർ, റോജൻ മാത്യു, കണ്ണൻ ആൻഡ്രൂസ്, കെ.സി.ആർ തമ്പി, അനൂപ് പ്രാപ്പുഴ, അജേഷ് പി.വി, സ്മിത രവി എന്നിവർ പ്രസംഗിച്ചു.