നാലുന്നാക്കൽ: എസ്.എൻ.ഡി.പി യോഗം 4748 -ാം നമ്പർ നാലുന്നാക്കൽ ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ 14-ാമത് പ്രതിഷ്ഠാ വാർഷികവും മേടചിത്തിര ഉത്സവവും 11 മുതൽ 14 വരെ നടക്കും.11ന് രാവിലെ 6ന് മഹാഗണപതിഹോമം, വൈകിട്ട് 7ന് കൊടിക്കൂറയും കൊടിക്കയറും ഘോഷയാത്ര, 7.30ന് ഭഗവത് സേവ. 12ന് രാവിലെ 7ന് നവകം, 8ന് കലശാഭിഷേകം, 8.30നും 9നും മദ്ധ്യേ ക്ഷേത്ര പ്രതിഷ്ഠാ ആചാര്യൻ സ്വാമി കൈവല്യാനന്ദയുടെയും ക്ഷേത്രം തന്ത്രി ഷാജി ശാന്തിയുടെയും ജിനിൽ കുമാർ ശാന്തിയുടെയും മേൽശാന്തി ഹരീഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ, യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ എന്നിവർ പങ്കെടുക്കും. 9.15ന് കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പണം, 9.30ന് പ്രഭാതഭക്ഷണം, കുറിച്ചി അദ്വൈതവിദ്യാശ്രമം മഠാധിപതി സ്വാമി കൈവല്യാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. 10ന് ഗുരുദേവ കൃതികളുടെ പാരായണം, 1ന് കൊടിയേറ്റ് സദ്യ, വൈകുന്നേരം 6.45ന് ദീപാരാധന, 7ന് കഥാപ്രസംഗം. 13ന് രാവിലെ 11.30ന് ഉച്ചപൂജ, 11.45ന് പ്രഭാഷണം, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് സർവൈശ്വര്യ പൂജ, 7.30ന് സംഗീതലയതരംഗം. 14ന് രാവിലെ 6ന് മഹാഗണപതിഹോമം, 51 കലശപൂജ, 8ന് ഗുരുദേവ കൃതികളുടെ പാരായണം, 9.30ന് കലശാഭിഷേകം, 11ന് മഹാഗുരുപൂജ, 11.30ന് പ്രഭാഷണം, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് താലപ്പൊലി ഘോഷയാത്ര, കൊടിയിറക്ക്.