vacin

കോട്ടയം . 12 മുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികൾക്കായി 10, 12 തീയതികളിൽ പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ പി കെ ജയശ്രീ അറിയിച്ചു. പരീക്ഷാക്കാലമായതിനാൽ ഈ വിഭാഗത്തിലെ ഭൂരിഭാഗം കുട്ടികളും ഇതുവരെ ഒന്നാം ഡോസ് സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇവർക്കായി പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. വാക്‌സിൻ ഇതുവരെ സ്വീകരിക്കാത്തവരും ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം പൂർത്തിയായവരുമായ എല്ലാ കുട്ടികളെയും കേന്ദ്രങ്ങളിലെത്തിച്ച് വാക്‌സിൻഷൻ നൽകാൻ രക്ഷിതാക്കൾ മുൻകൈ എടുക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.