lab

കോട്ടയം . അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ലാബ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി അദ്ധ്യക്ഷത വഹിച്ചു. മനസ് എന്ന ജീവകാരുണ്യ സംഘടന പ്രാഥമികാരോഗ്യ കേന്ദ്രത്തിന് വീൽച്ചെയർ സംഭാവന നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ജില്ലാ പഞ്ചായത്തംഗം കെ വി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ കെ ഷാജിമോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വി രതീഷ്, വി ജി രാജേഷ്, കെ ആർ ജഗദീഷ് എന്നിവർ പങ്കെടുത്തു.