ചങ്ങനാശേരി: കെ.റെയിൽ സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമതി ജില്ലാ കമ്മറ്റി മാടപ്പള്ളി റീത്തുപള്ളി ജംഗ്ഷനിൽ തുടങ്ങിയ സ്ഥിരം സമരപന്തലിൽ സിൽവർ ലൈൻ വിരുദ്ധ ജില്ലാ വനിതാകൂട്ടായ്മ സംഘടിപ്പിച്ച സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്തംഗം സൈനാ തോമസ് അദ്ധ്യക്ഷത വഹിച്ചു. വി.ജെ.ലാലി, ബാബു കുട്ടൻചിറ, മിനി കെ.ഫിലിപ്പ്, ബാബു രാജേന്ദ്രൻ, ബിജു ചെറുകാട്, ബാബു കുരീത്ര, ജോർജുകുട്ടി കൊഴുപ്പക്കളം, അന്നമ്മ സാജൻ, രമ്യറോയ്, ഡി.സുരേഷ്, ഷാജി പി.പി, ജിജി ഈയ്യാലിൽ, ലിജി ബാബു, ബിൻസി ബിനോയ്, സെലിൻ ബാബു, സുമതികുട്ടിയമ്മ, അഭിഷേക്, ലിസി ജോസഫ്, ഏലിയാമ്മ ജോസഫ്, അമല സോജൻ, സനിലാ കൃഷ്ണൻ, സിനി ലിജു, ജോസ്‌നി മാർട്ടിൻ, രതീഷ് ജോസഫ്, എ.റ്റി വർഗീസ്, ബാബു ചാക്കോ എന്നിവർ പങ്കെടുത്തു.