ചങ്ങനാശേരി: ബാലസംഘം ചങ്ങനാശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വേനൽ തുമ്പി കലാജാഥ ഇന്ന് മുതൽ 10 വരെ ചങ്ങനാശേരിയിൽ പര്യടനം നടത്തും. സഞ്ചരിക്കുന്ന ഡ്രാമാറ്റിക് സ്റ്റേജായ വേനൽ തുമ്പി കലാജാഥയുടെ ഏരിയതല പര്യടന ഉദ്ഘാടനം ഇത്തിത്താനം ഗവ.എൽ.പി സ്‌കൂളിൽ സി.പി.എം ഏരീയ സെക്രട്ടറി കെ.സി ജോസഫ് നിർവഹിച്ചു. ബാലസംഘം ഏരിയാ പ്രസിഡന്റ് നന്ദിത ഷാജി അദ്ധ്യക്ഷത വഹിച്ചു. ബാലസംഘം ജില്ലാ സെക്രട്ടറി അഖിൽ ബിജു, എം.എൻ മുരളീധരൻ നായർ, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ്, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, സി.സനൽകുമാർ, അനിതാ സാബു ,അജിത് ശിവദാസ്, ടി.എം പ്രമോദ്, രജനി സുരേഷ്, എ.സി പുഷ്പവല്ലി, രജീഷ് രാജൻ എന്നിവർ പങ്കെടുത്തു. ഇന്ന് രാവിലെ 9ന് ചേലച്ചിറയിൽ നിന്ന് കലാജാഥ പര്യടനം ആരംഭിക്കും.