മുണ്ടക്കയം: നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം മുണ്ടക്കയത്ത്. വരിക്കാനി തുണ്ടിയിൽ സോമനാണ് ഭാഗ്യശാലി. കോൺട്രാക്ടറായ സോമൻ സ്ഥിരമായി ലോട്ടറി എടുക്കുമായിരുന്നു. പി.കെ.എസ്.ലക്കി സെന്ററിൽ നിന്നും പനക്കച്ചിറ സ്വദേശി ദീപു കോസ്‌വേ പാലത്തിന് സമീപത്ത് വിറ്റ ടിക്കറ്റനെ തേടിയാണ് ഒന്നാം സ്ഥാനം എത്തിയത്. വരിക്കാനിക്കൽ നിർമ്മിച്ച പുതിയ വീട്ടിലേക്ക് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സോമനും കുടുംബവും താമസം തുടങ്ങിയത്.