എരുമേലി: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് എരുമേലി യൂണിയന്റെ ആഭിമുഖ്യത്തിൽ മികവ് കായികോത്സവത്തിന്റെ ഭാഗമായ ബാഡ്മിന്റൺ മത്സരം ഇന്ന് രാവിലെ 9.30ന് ഡോൺ ബാഡ്മിന്റൺ ക്ലബിൽ നടക്കും. സിംഗിൾസ്,ഡബിൾസ് വിഭാഗത്തിൽ മത്സരം നടക്കും. ജൂനിയർ ( 12 വയസ് മുതൽ 18 വരെ), സീനിയർ ( 18 വയസ് മുതൽ 35 വരെ), സൂപ്പർ സീനിയർ ( 35 വയസ് മുതൽ) വിഭാഗങ്ങളിൽ പങ്കെടുക്കാം. എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയൻ പരിധിയിലുള്ള ശാഖാ അംഗങ്ങൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്:
ഷിൻ ശ്യാമളൻ: 8606542897, ഉണ്ണികൃഷ്ണ: 9447724449 , റെജിമോൻ പൊടിപാറ: 8606087971