പാലാ: മീനച്ചിലാറ്രിൽ ചെത്തിമറ്റം കളരിയാമ്മാക്കൽ കടവിലെ ചെക്ക് ഡാം തുറന്ന് ചെളിയും മാലിന്യവും നീക്കുന്ന ജോലികൾക്ക് തുടക്കമായി. മാലിന്യം നീക്കിത്തുടങ്ങിയതോടെ നീരൊഴുക്ക് ശക്തമായി.

മീനച്ചിലാറ്റിൽ ഇടപ്പാടി വാളിപ്ലാക്കൽ കടവ് ഭാഗത്ത് അടിഞ്ഞുകൂടിയ മണ്ണും മാലിന്യവുമാണ് ഇന്നലെ നീക്കിത്തുടങ്ങിയത്.

ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കലിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് ശുചീകരണം നടത്തുന്നത്. മണ്ണ് അടിഞ്ഞുകൂടിയതു മൂലം ഏതാനും വർഷങ്ങളായി കടവ് ഉയോഗിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. ധാരാളം ആളുകൾ വേനൽക്കാലത്ത് കടവ് ഉയോഗിച്ചിരുന്നു. മണ്ണടിഞ്ഞ മൂലം വെള്ളത്തിന്റെ ഒഴുക്ക് സുഖമായി നടന്നിരുന്നില്ല. ഇതുമൂലം പെട്ടെന്ന് വെള്ളം കരകവിയുന്നതിന് ഇടയാക്കിയിരുന്നു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർവഹിച്ചു. പഞ്ചായത്തംഗം ജോസുകുട്ടി അമ്പലമറ്റം അദ്ധ്യക്ഷത വഹിച്ചു.

ജലനിരപ്പ് താഴ്ന്നു

മാലിന്യവും ചെളിയും നീക്കിത്തുടങ്ങിയതോടെ മീനച്ചിലാറ്രിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. ശുചീകരണത്തിന്റെ ഭാഗമായി ആറ്റിൽ രൂപപ്പെട്ട മൺകൂനകൾ ഉൾപ്പെടെ നീക്കും.