പനമറ്റം: ദേശീയവായനശാലയിൽ വി.ബാലചന്ദ്രൻ അനുസ്മരണം ഇന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ഡോ.അജയ് ശേഖർ അനുസ്മരണ പ്രഭാഷണം നടത്തും. ബെഫി കേരള ജോയിന്റ് സെക്രട്ടറി കെ.പി ഷാ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിക്കും. വി.ബാലചന്ദ്രൻ പുരസ്‌കാരം കവി പി മധുവിനും മികച്ച കോളജ് മാഗസിനുള്ള കടമ്മനിട്ട പുരസ്‌കാരം കോഴിക്കോട് മെഡിക്കൽ കോളജിനും വി.രമേഷ് ചന്ദ്രൻ പുരസ്‌കാരം ചങ്ങനാശേരി എസ്.ബി കോളജിനും സമ്മാനിക്കും. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ കെ.രാജലക്ഷ്മിയെ ആദരിക്കും. പനമറ്റം മോതിരപ്പള്ളി ൽ വി.എൻ രാധാകൃഷ്ണന്റെ മ്യൂറൽ ചിത്രങ്ങളുടെ പ്രദർശനവും നടക്കും.