വൈക്കം: എസ്.എൻ.ഡി.പി യോഗം വൈക്കം ടൗൺ നോർത്ത് ശാഖയിലെ ഗുരുസ്രോതസ് കുടുംബയൂണിറ്റിന്റെ കുടുംബയോഗവും വാർഷിക സമ്മേളനവും യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എൻ.കെ രമേശ് ബാബു അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി കെ.കെ വിജയപ്പൻ ,യൂണിറ്റ് ചെയർമാൻ അനിൽകുമാർ പിഷാരത്ത് ,കൺവീനർ അനഘ അജികുമാർ ,വൈസ് പ്രസിഡന്റ് ലൈല ബാലക്യഷ്ണൻ,അനിലാത്മജൻ ,ലേഖ മനോഹരൻ എന്നിവർ പ്രസംഗിച്ചു. ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രം ആചാര്യ തങ്കമ്മ മോഹനൻ അനുഗ്രഹ പ്രഭാഷണം നടത്തി.
ഫോട്ടോ: വൈക്കം ടൗൺ നോർത്ത് ശാഖയിലെ ഗുരുസ്രോതസ് കുടുംബയൂണിറ്റിന്റെ വാർഷികാഘോഷം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.