ചിറക്കടവ്: സെന്റ് ഇഫ്രേംസ് ഹൈസ്‌കൂളിൽ കുട്ടികളുടെ അവധിക്കാല ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ.മാത്യു വയലുങ്കൽ അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം എം.ജി.വിനോദ്, പി.ടി.എ.പ്രസിഡന്റ് ജോസി, പ്രഥമാധ്യാപിക ജിജി മാത്യൂസ്, ജി.പ്രവീൺകുമാർ എന്നിവർ പ്രസംഗിച്ചു. പൂർവവിദ്യാർത്ഥിനിയും നർത്തകിയുമായ ഐശ്വര്യ എസ്.നായരുടെ നൃത്തവും നാടൻപാട്ടുകലാകാരൻ സുരേഷ് നാടന്റെ നേതൃത്വത്തിൽ നാടൻപാട്ട് ശില്പശാലയും നടത്തി.