തലയോലപ്പറമ്പ്: ബ്രഹ്മമംഗലം മേതൃക്കോവിൽ ക്ഷേത്രത്തിലെ രണ്ടാമതു ഭാഗവതസപ്താഹയജ്ഞം ഇന്ന് തുടങ്ങും. തൃപ്പൂണിത്തുറ ആലപ്പാട്ട് രാമേന്ദ്രനാണ് യജ്ഞാചാര്യൻ. യജ്ഞശാലയിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണവിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ബ്രഹ്മമംഗലം മഹാദേവ ക്ഷേത്രത്തിൽ നിന്നും താലപ്പൊലിയുടെ അകമ്പടിയോടെ വൈകിട് ആറിന് മേതൃക്കോവിൽ എത്തിച്ചേരും. തുടർന്ന് ഭദ്രദീപം തെളിയിക്കൽ, ഭദ്രദീപ പ്രകാശനം, ആചാര്യ വരണം ട്രസ്റ്റ് ചെയർമാൻ പി കെ ദിനേശൻ നിർവഹിക്കും. മനയത്താറ്റ് മന ആര്യൻ നമ്പൂതിരി വിഗ്രഹപ്രതിഷ്ഠയും അനുഗ്രഹ പ്രഭാഷണവും നടത്തും. രുഗ്മിണി സ്വയംവര ഘോഷയാത്ര, സർവൈശ്വര്യ പൂജ, വിദ്യാരാജ ഗോപാല മന്ത്രാർച്ചന, കളഭാഭിഷേകം, നാരായണീയ പാരായണം, ഭാഗവതപാരായണം, സോപാനസംഗീതം, നൃത്ത നൃത്യങ്ങൾ, ഗാനാമൃതം, നാമാർച്ചനലഹരി, ഇന്ദ്രജാലം എന്നിവയാണ് പ്രധാന പരിപാടികൾ. പതിനഞ്ചിനു ആറാട്ടുപൂജ, ആറാട്ടുസദ്യ, മംഗള സ്‌തോത്രം, മംഗളാരാധന, ആചാര്യദക്ഷിണ എന്നിവയോടെ സപ്താഹയജ്ഞം സമാപിക്കും.